AUPS KUTTIKOL RUNNERUP OF (LP) SCHOOL KALOTHSAVAM 2014-15

Monday, 22 September 2014

 കുറ്റിക്കോല്‍ എ.യു.പി.സ്കൂള്‍ കാസര്‍ഗോഡ് 
   സ്ഥാപിതം ..   1931
   ലഘുചരിത്രം ......
             സ്വാതന്ത്ര്യലബ്ദിക്ക് വളരെ മുമ്പ് 1931-ല്‍ മുന്‍ മാനേജര്‍ ശ്രീ.കെ.പി കേളുനായര്‍ ആരംഭിച്ചതാണ് ഈ വിദ്യാലയം.  1962-ല്‍ യു.പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.  8 പതിറ്റാണ്ടിന്റെ അഭിമാനകര മായ അസ്ഥിത്വം ഉയര്‍ത്തിപ്പിടിച്ച് അനേകായിരങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്ത ഈ വിദ്യാലയത്തില്‍ ഇന്ന് 421 വിദ്യാര്‍ത്ഥികളും പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 19 അധ്യാപകരും  ഒരു ഓഫീസ് അസിസ്റ്റന്റും ഉണ്ട്.  2013-14 അധ്യയനവര്‍ഷത്തില്‍ ആരംഭിച്ച പ്രീ-പ്രൈമറി രണ്ടാവര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് 39 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും ഒരു ആയയും ഉണ്ട്.  2014-15 അധ്യയനവര്‍ഷത്തില്‍ തുടക്കം കുറിച്ച  ഇംഗ്ലീഷ് മീഡിയത്തില്‍ ഒന്നാം തരത്തില്‍ 35 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.  വിപുലമായ ഒരു ലൈബ്രറിയും സൗകര്യപ്രദമായ ഒരു കമ്പ്യൂട്ടര്‍ ലാബും പഠനരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നുണ്ട്......................
                     സ്ഥാപക മാനേജരുടെ മകന്‍ ഡോ.എം.നാരായണന്‍ നായര്‍ ആണ് നിലവിലെ സ്കൂള്‍ മാനേജര്‍.   വിദ്യാലയ പുരോഗതിക്കായി  അക്ഷീണം യത്നിക്കുന്ന  പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, വികസനസമിതി എന്നിവയും നിലവില്‍ ഉണ്ട്.       
       
   

No comments:

Post a Comment